Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Road Safety

സൈ​നി​ക​ന്‍റെ ഭൗ​തി​ക​ശ​രീ​ര​വു​മാ​യി പോ​യ ആം​ബു​ല​ൻ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് മ​ക​നും സ​ഹോ​ദ​ര​നും ഉ​ൾ​പ്പെ​ടെ നാ​ല് പേ​ർ മ​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: ച​ണ്ഡീ​ഗ​ഡി​ൽ നി​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ദി​യോ​റി​യ ജി​ല്ല​യി​ലു​ള്ള സ്വ​ന്തം ഗ്രാ​മ​ത്തി​ലേ​ക്ക് സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​നാ​യ സു​ബേ​ദാ​ർ മേ​ജ​ർ സ​ത്യ​വാ​ന്‍റെ ഭൗ​തി​ക​ശ​രീ​ര​വു​മാ​യി പോ​യ ആം​ബു​ല​ൻ​സ് പൂ​ർ​വാ​ഞ്ച​ൽ എ​ക്സ്പ്ര​സ്‌​വേ​യി​ൽ വെ​ച്ച് സ്റ്റേ​ഷ​ന​റി ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ച് വ​ൻ ദു​ര​ന്തം. ഞാ​യ​റാ​ഴ്ച രാ​വി​ലെ അ​യോ​ധ്യ-​സു​ൽ​ത്താ​ൻ​പൂ​ർ അ​തി​ർ​ത്തി​യി​ലെ ഹ​ലി​യാ​പൂ​ർ പ്ര​ദേ​ശ​ത്തു​വെ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

അ​പ​ക​ട​ത്തി​ൽ സൈ​നി​ക​ന്‍റെ മ​ക​ൻ ഗൗ​ര​വ് സിം​ഗ് (28), ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ ജ​സ്പാ​ൽ (30) എ​ന്നി​വ​ർ സം​ഭ​വ​സ്ഥ​ല​ത്തും, സൈ​നി​ക​ന്‍റെ സ​ഹോ​ദ​ര​ൻ രാ​ജ്ൻ ചൗ​ധ​രി (35), സ​ഹോ​ദ​രി​യു​ടെ മ​ക​ൻ രാം ​സ​മൂ​ജ് സിം​ഗ് (40) എ​ന്നി​വ​ർ ചി​കി​ത്സ​യ്ക്കി​ടെ ആ​ശു​പ​ത്രി​യി​ൽ വെ​ച്ചു​മാ​ണ് മ​ര​ണ​പ്പെ​ട്ട​ത്.

സൈ​നി​ക​ന്‍റെ ഭൗ​തി​ക​ശ​രീ​ര​ത്തോ​ടൊ​പ്പം യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന കു​ടും​ബ​ത്തി​ലെ എ​ല്ലാ പു​രു​ഷ​ന്മാ​രും ആം​ബു​ല​ൻ​സ് ഡ്രൈ​വ​റു​മാ​ണ് ഈ ​ദാ​രു​ണ സം​ഭ​വ​ത്തി​ൽ ജീ​വ​ൻ വെ​ടി​ഞ്ഞ​ത്. റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ട്ര​ക്കി​ലേ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട ആം​ബു​ല​ൻ​സ് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

 

District News

റോ​ഡ് സു​ര​ക്ഷാ ബോ​ധ​വ​ത്ക​ര​ണം; നോ​ട്ടീ​സ് വി​ത​ര​ണം ചെ​യ്തു

ചെ​റു​പു​ഴ: റോ​ഡ് സു​ര​ക്ഷാ അ​വ​ബോ​ധം ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജെ​എം യു​പി സ്കൂ​ൾ സു​ര​ക്ഷി​ത് മാ​ർ​ഗ് ക്ല​ബ് ചെ​റു​പു​ഴ​യി​ൽ റോ​ഡ് സു​ര​ക്ഷാ ബോ​ധ​വ​ത്ക​ര​ണ നോ​ട്ടീ​സ് വി​ത​ര​ണം ചെ​യ്തു.

പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ചെ​റു​പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഹോം ​ഗാ​ർ​ഡ് പി.​എം. മ​ജീ​ദ് നി​ർ​വ​ഹി​ച്ചു. റോ​ബി​ൻ വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​ര​ക്ഷി​ത് മാ​ർ​ഗ് ക്ല​ബ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ. ​അ​ജി​ത്ത്, ജി​യോ ഫി​ലി​പ്പ്, സി.​കെ. ര​ജീ​ഷ് എ​ന്നി​വ​രോ​ടൊ​പ്പം ഓ​ട്ടോ, ടാ​ക്സി ഡ്രൈ​വ​ർ​മാ​രും നോ​ട്ടീ​സ് വി​ത​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

District News

റോ​ഡ് സു​ര​ക്ഷാ മാ​സാ​ച​ര​ണം : ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി ദേ​വ​മാ​താ ആ​ശു​പ​ത്രി

കൂ​ത്താ​ട്ടു​കു​ളം: വ​ർ​ധി​ച്ചു​വ​രു​ന്ന റോ​ഡ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കാ​ൻ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളു​മാ​യി ദേ​വ​മാ​താ ആ​ശു​പ​ത്രി. ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ, സം​സ്ഥാ​ന മോ​ട്ടോ​ർ​വാ​ഹ​ന​വ​കു​പ്പ് എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

റോ​ഡ് സു​ര​ക്ഷാ മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ പ​ത്തി​ന് ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് സ്‌​കൂ​ളി​ൽ ന​ട​ക്കും. പാ​ല​ക്കു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​ൻ. സു​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ലി​സ പു​ത്ത​ൻ​വീ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ദേ​വ​മാ​താ ആ​ശു​പ​ത്രി അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ർ സി​സ്റ്റ​ർ റോ​സ്മി​ൻ പ​ഴ​യ​ക​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ആ​ശു​പ​ത്രി ന​ഴ്‌​സിം​ഗ് സൂ​പ്ര​ണ്ട് സി​സ്റ്റ​ർ അ​ന​റ്റ് ക​ട്ടി​പ​റ​മ്പി​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബൈ​ജു ജ​യിം​സ്, അ​ധ്യാ​പ​ക പ്ര​തി​നി​ധി അ​ഗ​സ്റ്റി​ൻ ടോ​മി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. മോ​ട്ടോ​ർ​വാ​ഹ​ന​വ​കു​പ്പ് എ​റ​ണാ​കു​ളം എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ടീ​മി​ലെ അ​സി​സ്റ്റ​ന്‍റ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ അ​ജ​യ് മോ​ഹ​ൻ​ദാ​സ് സെ​മി​നാ​ർ ന​യി​ക്കും.

District News

റോ​ഡ് സു​ര​ക്ഷാ വാ​രാ​ച​ര​ണം: വാക്കത്തൺ നടത്തി

 

പാ​ലാ: റോ​ഡ് സു​ര​ക്ഷ എ​ല്ലാ​വ​രു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്വമാ​ണെ​ന്ന സ​ന്ദേ​ശ​വു​മാ​യി മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചേ​ര്‍​പ്പു​ങ്ക​ല്‍ ബി​വി​എം കോ​ള​ജ് എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റ്, മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ച് ദേ​ശീ​യ റോ​ഡ് സു​ര​ക്ഷാ വാ​രാ​ച​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ‌‌
പാ​ലാ സെ​ന്‍റ് തോ​മ​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍​നി​ന്ന് കൊ​ട്ടാ​ര​മ​റ്റം ബ​സ് സ്റ്റാ​ന്‍​ഡി​ലേ​ക്ക് ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി വാ​ക്ക​ത്ത​ണ്‍ ന​ട​ത്തി. ആ​ശു​പ​ത്രി ഫി​നാ​ന്‍​സ്, അ​ക്കൗ​ണ്ട്‌​സ് ആ​ന്‍​ഡ് മെ​റ്റീ​രി​യ​ല്‍​സ് ഡ​യ​റ​ക്‌​ട​ര്‍ റ​വ.​ഡോ. ഇ​മ്മാ​നു​വ​ല്‍ പാ​റേ​ക്കാ​ട്ട് സ​ന്ദേ​ശം ന​ല്‍​കി. മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്‌​ട​ര്‍ കെ.​കെ. റെ​ജി റോ​ഡ് സു​ര​ക്ഷാ സ​ന്ദേ​ശം ന​ല്‍​കി. മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി പു​റ​ത്തി​റ​ക്കി​യ "ഒ​രു നി​മി​ഷം മ​തി ഒ​രു ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍' എ​ന്ന ഫ​സ്റ്റ് എ​യ്ഡ് ഹാ​ന്‍​ഡ് ബു​ക്കി​ന്‍റെ പ്ര​കാ​ശ​നം റവ.​ഡോ. ഇ​മ്മാ​നു​വ​ല്‍ പാ​റേ​ക്കാ​ട്ടി​ല്‍​നി​ന്ന് എം​വി​ഐ കെ.​കെ. റെജി ഏ​റ്റു​വാ​ങ്ങി.
സ്‌​കൂ​ള്‍ ഹെ​ഡ്മാ​സ്റ്റ​ര്‍ ഫാ. ​റെ​ജി തെ​ങ്ങും​പ​ള്ളി​ല്‍, പ്രി​ന്‍​സി​പ്പ​ല്‍ റെ​ജി​മോ​ന്‍ കെ. ​മാ​ത്യു, മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്‌​ട​ര്‍ കെ. ​ധ​നേ​ഷ്, അ​സി​സ്റ്റ​ന്‍റ് മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്‌​ട​ര്‍ ജി​നു ജേ​ക്ക​ബ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.
ബി​വി​എം കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ റ​വ.​ഡോ. ബോ​ബി സെ​ബാ​സ്റ്റ്യ​ന്‍, എ​ന്‍​എ​സ്എ​സ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ ജി​ബി​ന്‍ അ​ല​ക്‌​സ്, ഷെ​റി​ന്‍ ജോ​സ​ഫ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ട്ടാ​ര​മ​റ്റം ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ ഫ്‌​ളാ​ഷ് മോ​ബും അ​വ​ത​രി​പ്പി​ച്ചു.

Latest News

Corehub Up